നാദബ്രഹ്മo
മറ്റു സംഗീതങ്ങളെ അപേക്ഷിച് , ശാസ്തിയ സംഗീതത്തിനു ശ്രോതാവിനെ ആത്മീയമായ തലത്തിലേക്ക് ഉയർത്താൻ എന്തുകൊണ്ട് സാധിക്കുന്നു എന്നാണ് ഈ ലഖു ലേഖനത്തിലൂടെ ലേഖകൻ പറയുന്നത് .
"ആത്മമധ്യഗത: പ്രാണ
പ്രാണമധ്യഗതോധ്വനി:
ധ്വനിമധ്യഗതോനാദ:
നാദമധ്യേസദാശിവ"
"നാം നടക്കുമ്പോൾനാമില്ല! വെറുംനടത്തംമാത്രമെയുള്ളു" എന്ന് ശ്രീബുദ്ധൻ പറഞ്ഞത്പോലെ,
കേട്ടുകൊണ്ടിരിക്കുന്നസംഗീതംപുറത്തവിടെയോനിന്നല്ലസ്വന്തംഹൃദയത്തിൽനിന്നുതന്നെഉൽഭൂതമാകണം, ആ അവസ്ഥയാണ് ആത്മവിസ്മൃതിയുടെ സദാശിവമായ അസുലഭനിമിഷം.
ഗാതാവും ശ്രോതാവും ഒരേ തരംഗ ദൈർഘ്യത്തിൽ സഞ്ചരിക്കുന്നവരായാലേ വിലയനംസാദ്ധ്യമാവു. ഒരാൾ ഹൃദയം തുറന്ന് പാടുമ്പോൾ മറ്റേയാൾ ഹൃദയം തുറന്ന് അതേറ്റുവാങ്ങുന്നു, അത്തരം അനുഭവങ്ങൾ സുലഭമല്ല,സംഗീതം രസിക്കുക എന്ന് സാമാന്യമായ ഒരു ഭാഷാശൈലിപറയാം എന്നുമാത്രം, ഇവിടെവാസ്തവത്തിൽ നിർധാരണം ചെയ്യപ്പെടുന്നത്ര സാനുഭൂതിയല്ല, സമന്വയാനുഭൂതിമാത്രമാണ്.
രഞ്ജിപ്പിക്കുന്നതാണ് രാഗം.
രസാനുഭവം, ഇന്ദ്രിയങ്ങളുംമനസ്സുംഒരുപ്രത്യേകതലത്തിൽ എത്തി ചേരുന്നതാണ് രസം. ഇന്ദ്രിയങ്ങളും മനസ്സും നിഷ്പന്ദങ്ങളാകുന്ന അനുഭൂതിയാണ് രഞ്ജിതം. ശാസത്രീയസംഗീതത്തിനുമാത്രമെ ഈഅനുഭവം പ്രദാനംചെയ്യാനുള്ളകഴിവുള്ളു എന്നല്ല, പക്ഷേ," സ്വരസമന്വയം" അതിൻ്റെ പരമാവധിയോളം ശാസ്ത്രീയ സംഗീതത്തിൽ മാത്രമേ വികസിപ്പിച്ചെടുത്തിട്ടുള്ളു.
ഹരികുമാർ കല്ലൂർമഠം
നന്നായിട്ടുണ്ട് ലേഖനം.അക്ഷരത്തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുമല്ലോ.
ReplyDelete